Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Google Gemini

ഇ​നി കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി സിം​പി​ൾ, ചാ​റ്റ്ബോ​ട്ടു​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ജെ​മി​നി​യി​ലേ​ക്കു മാ​റ്റാ​ൻ പു​തി​യ ടൂ​ൾ

മ​റ്റ് ചാ​റ്റ്ബോ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ജെ​മി​നി​യി​ലേ​ക്ക് മാ​റ്റാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കു​ന്ന പു​തി​യ ഫീ​ച്ച​ർ ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്വി​ച്ചിം​ഗ് ടൂ​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വി​ച്ചിം​ഗ് ടൂ​ളു​ക​ൾ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​ഫീ​ച്ച​ർ വ​ഴി വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, താ​ത്പ​ര്യ​ങ്ങ​ൾ, പ​ഴ​യ ചാ​റ്റ് ഹി​സ്റ്റ​റി​ക​ൾ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ കൈ​മാ​റാ​ൻ സാ​ധി​ക്കും.

നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​റ്റ്ബോ​ട്ടി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കോ​പ്പി ചെ​യ്ത് ജെ​മി​നി​യി​ൽ പേ​സ്റ്റ് ചെ​യ്തോ, അ​ല്ലെ​ങ്കി​ൽ ചാ​റ്റ് ലോ​ഗു​ക​ൾ അ​ട​ങ്ങി​യ സി​പ്പ് ഫ​യ​ലു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തോ ഈ ​മാ​റ്റം സാ​ധ്യ​മാ​ക്കാം.

പ​ഴ​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന വി​വ​ര​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​തെ ത​ന്നെ ഉ​പ​യോ​ക്താ​വി​നെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​ൻ ജെ​മി​നി​യെ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

നി​ല​വി​ൽ 75 കോ​ടി​യി​ല​ധി​കം സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ജെ​മി​നി, ഇ​ത്ത​രം ഫീ​ച്ച​റു​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഴ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ജെ​മി​നി​യി​ൽ തി​ര​യാ​നും തു​ട​ർ​ന്ന് സം​സാ​രി​ക്കാ​നും സാ​ധി​ക്കു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ണ്.

മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ ച​രി​ത്രം ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ജെ​മി​നി​യി​ലേ​ക്ക് വ​രാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന നേ​ട്ടം.

Latest News

Corehub Up